Skip to main content

എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം: താത്പര്യപത്രം ക്ഷണിച്ചു

ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംങ് എൻട്രൻസ് പരീക്ഷാ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് പരിശീലന സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. സ്ഥാപനങ്ങൾ പ്രശസ്തിയും സേവന പാരമ്പര്യവും മികച്ച റിസൽട്ട് ഉളളവയുമായിരിക്കണം. വിശദാംശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. തയ്യാറാക്കിയ താത്പര്യപത്രം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ആഫീസിൽ ജൂലായ് 7 ന് മുമ്പായി സമര്‍പ്പിക്കണം. ഫോൺ : 0491 2505663.

 

date