Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറം അത്താ ണിക്കലില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ പി.എസ്.സി മത്സര പരീക്ഷകളെഴുതുന്ന  ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.2023 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള റഗുലര്‍ /ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ഉള്‍പെട്ടവര്‍ക്കാണ് അവസരം.ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെയും ,യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ്,രണ്ട് ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.ജൂണ്‍ 20 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9895238815, 8590112374

date