Skip to main content

അറിയിപ്പുകൾ

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022 -23 അധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2023 മാര്‍ച്ച് മാസത്തിൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിന്നും ആദ്യ അവസരത്തിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും, 2022 -23 അധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെയും മാർക്ക് നേടിയവര്‍ക്കും  അപേക്ഷിക്കാം. എസ്.സി / എസ്.ടി വിഭാഗത്തിൽപെടുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ  ജൂണ്‍ 12 മുതൽ ജൂലൈ 20 വൈകുന്നേരം 3 മണി വരെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർക്ക് സമര്‍പ്പിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും  www.agriworkersfund.org   വെബ്സൈറ്റിലും ലഭ്യമാണ്.

ലേബര്‍ കോടതി അറിയിപ്പ് 

കോഴിക്കോട്‌ ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ സതീഷ്കുമാര്‍ എ.ജി (ജില്ലാ ജഡ്ജ്‌) ജൂലൈ 14 ന് പാലക്കാട്‌ ആര്‍.ഡി.ഒ കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക സംബന്ധമായി പാലക്കാട്‌ ക്യാമ്പ്‌ സിറ്റിംഗില്‍ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണ്‌.

 

നിയമനം നടത്തുന്നു

ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപ്രതിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെന്റർ ഫോർ  ഓഡിയോളജി ആൻഡ് സ്പീച്  പാത്തോളജി, ഡിപ്പാർട്ടമെന്റ് ഓഫ് ഇ എൻ ടി വിഭാഗത്തില്‍ സ്പീച് പാത്തോളജിസ്റ് ഗ്രേഡ് I തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത : ബി എ എസ് എൽ പി, എം എസ് സി ഡിഗ്ലുറ്റീഷൻ അല്ലെങ്കിൽ എം എസ് സി സ്പീച് പാത്തോളജി / എം എ എസ് എൽ പിയും  ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആർ സി ഐ രജിസ്ട്രേഷൻ. പ്രതിഫലം: പ്രതിമാസം 36000 രൂപ . താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 21 ന്‌ 11 മണിക്ക്‌ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്‌.ഡി.എസ്‌ ഓഫീസില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

date