Skip to main content
ഡ്രീംസ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്

ഡ്രീംസ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു

തുറയൂർ ഗ്രാമ പഞ്ചായത്തിലെ പാലച്ചുവട്ടിൽ ആരംഭിച്ച ഡ്രീംസ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. സംരംഭക വർഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 75 ശതമാനം സബ്സിഡി നൽകിയാണ് സംരംഭം ആരംഭിച്ചത്. വിവാഹം, ഉദ്ഘാടനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്ക് ആവശ്യമായ ലൈറ്റിംഗ് , കേറ്ററിംഗ് തുടങ്ങിയ ഇവന്റ് മാനേജ്മെൻറ് സർവീസുകൾ സംരംഭം വഴി ലഭ്യമാവും.

തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് വ്യവസായ ഓഫീസർ സുധീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, 
ബ്ലോക്ക് പഞ്ചായത്തംഗം അഷീദ നടുക്കാട്ടിൽ, മേപ്പയൂർ ഗ്രാമ പഞ്ചായത്തംഗം വി.പി.ബിജു തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.എം രവീന്ദ്രൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി അഖിലാഷ് നന്ദിയും പറഞ്ഞു.

date