Skip to main content

യുവ ഉത്സവ് 2023 ജൂൺ 15 ന് 

 

നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവ ഉത്സവ് 2023 ജൂൺ 15 ന് നടക്കും. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ സംഘടിപ്പിക്കുന്ന യുവ ഉത്സവ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. കവിത രചനാ, പെയിന്റിംഗ്, മൊബൈൽ ഫോട്ടോഗ്രാഫി, പ്രസംഗം നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങൾ നടക്കും. മത്സരങ്ങളിലെ വിജയികൾക്ക് സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ജില്ലാ കലക്ടർ എ ഗീത മുഖ്യാതിഥി ആയിരിക്കും. നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ അധ്യക്ഷത വഹിക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ തുറമുഖം - പുരാവസ്തു- പുരാരേഖ വകുപ്പ്  മന്ത്രി അഹമ്മദ് ദേവർകോവിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

date