Skip to main content

സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ താത്പര്യമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി നല്‍കുന്നത്.

വായ്പയുടെ 15 ശതമാനം സബ്സിഡി ആയും വീഴ്ച കൂടാതെ തിരിച്ചടവ് നടത്തുന്നവര്‍ക്ക് ആദ്യത്തെ നാലു വര്‍ഷത്തേക്ക് മൂന്നു ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക റൂട്‌സ് അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അനുസരിച്ചാണ് വായ്പ നല്‍കുന്നത്. അഞ്ച് വര്‍ഷമാണ് തിരിച്ചടവ് കാലയളവ്. 

അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477- 2262326, 9400068504.

date