Skip to main content
മൺചട്ടികളുടെ പഞ്ചായത്ത്‌ തല വിതരണോദ്ഘാടനം

മൺചട്ടികൾ വിതരണം ചെയ്തു 

 

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ മട്ടുപാവിൽ മൺചട്ടി പദ്ധതിയുടെ ഭാഗമായുള്ള മൺചട്ടികളുടെ പഞ്ചായത്ത്‌ തല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശാരുതി നിർവഹിച്ചു.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. കൃഷിചെയ്യാൻ താല്പര്യമുള്ള എന്നാൽ കൃഷി ചെയ്യാനിടമില്ലാത്ത കർഷകർക്ക് പച്ചക്കറി കൃഷി ചെയ്യാനുള്ള പ്രോത്സാഹനമായി ഈ പദ്ധതി മാറി. പഞ്ചായത്തിൽ 461 കർഷകർക്കാണ് 10 മൺചട്ടിയും, നല്ലയിനം വിത്തും, വളവും ഉൾപ്പെടെയുള്ള കിറ്റ് വിതരണം ചെയ്തത്. ഓരോ വാർഡ് തലത്തിലും മെമ്പർമാരുടെ നേതൃത്വത്തിൽ മൺചട്ടികൾ വിതരണം ചെയ്തു. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം സിന്ധു അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ ശാന്തി വി, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date