Skip to main content

നെടുങ്കണ്ടം ബ്ലോക്കില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് വ്യാഴാഴ്ച

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിതനായ ഓംബുഡ്‌സ്മാന്‍ വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ സിറ്റിംഗ് നടത്തും. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും ഓംബുഡ്‌സ്മാന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണെന്ന് നെടുങ്കണ്ടം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

date