Skip to main content

അറിയിപ്പുകൾ

കാലാവധി ദീർഘിപ്പിച്ചു  

ട്രൈബൽ  ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് ചെരുപ്പ്, സ്കൂൾ ബാഗ്, കുട എന്നിവ വിതരണം ചെയ്യുന്നതിന് ക്ഷണിച്ച ക്വട്ടേഷനുകളുടെ കാലാവധി ജൂൺ 19 വരെ ദീർഘിപ്പിച്ചതായി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495  2376364

യത്നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സർവീസ്, ആര്‍.ആര്‍.ബി, യുജിസി നെറ്റ്, ജെ.ആർ.എഫ്, സി.എ.ടി/എം.എ ടി തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കുന്നതിന് യത്നം എന്ന പേരിൽ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും വിശദമായ മാർഗ നിർദ്ദേശങ്ങൾക്കും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ് www.swd.kerala.gov.in സന്ദർശിക്കുകയോ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371911

 

സംരംഭങ്ങൾക്ക് സബ്സിഡി

കേന്ദ്ര സർക്കാരിന്റെ എംഎസ്എംഇ മന്ത്രാലയം ആവിഷ്കരിച്ച പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയായ പി.എം.ഇ.ജി.പി(പ്രൈം മിനിസ്റ്റർ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം) പദ്ധതി മുഖേന ഗ്രാമ നഗര വ്യത്യാസമില്ലാതെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അടങ്കൽ തുകയുടെ 35 ശതമാനം വരെ സബ്സിഡി ലഭ്യമാകുന്നു. 50 ലക്ഷം വരെ അടങ്കൽ തുക വരുന്ന പദ്ധതികൾക്ക് 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഖാദിഗ്രാമ വ്യവസായ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ : 0495- 2366156

date