Skip to main content

അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം: അപേക്ഷിക്കാം

 മാവേലിക്കര അഡീഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതി ഒന്നിലെയും രണ്ടിലെയും അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.

വിലാസം, ജനന തീയതി, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോ പതിച്ച ബയോഡേറ്റയും സഹിതം ജൂണ്‍ 20-ന് വൈകുന്നേരം അഞ്ചിനകം കളക്ടറേറ്റില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477 2251676.

date