Skip to main content

മുഖച്ഛായ മാറ്റാനൊരുങ്ങി കുഴിക്കാല കോളനി

 അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ മുഖച്ഛായ മാറ്റാനൊരുങ്ങി രാമങ്കരി പഞ്ചായത്തിലെ കുഴിക്കാല കോളനി. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം
പദ്ധതി വഴി ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോളനിയില്‍ നടപ്പാക്കുന്നത്. പട്ടികജാതി കോളനികളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 

റോഡുകള്‍, ഓടകള്‍, സംരക്ഷണ ഭിത്തികള്‍, പൊതു കിണറുകള്‍, ശുദ്ധജല വിതരണ ശ്യംഖലകള്‍, വീട് നവീകരണം, ടോയ്‌ലറ്റ് നിര്‍മാണം, സ്ഥലം മണ്ണിട്ട് ഉയര്‍ത്തല്‍ തുടങ്ങിയവയാണ് നടപ്പാക്കുന്നത്. 33 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. ജില്ല നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.

വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ജൂണ്‍ 15-ന് ഉച്ചകഴിഞ്ഞ് രണ്ടിന് തോമസ് കെ. തോമസ് എം.എല്‍.എ നിര്‍വഹിക്കും. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി വിശ്വംഭരന്‍ അധ്യക്ഷത വഹിക്കും. രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നിര്‍മ്മിതി കേന്ദ്രം എന്‍ജിനീയര്‍മാര്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് എസ്.സി.ഡി.ഒ. കെ. ആലീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

date