Skip to main content

കല്ലറ- പറവന്തുരുത്ത്- ഉദയംതറ   റോഡ് പുനരുദ്ധാരണ ഉദ്ഘാടനം ഇന്ന്

കോട്ടയം: കല്ലറ- പറവന്തുരുത്ത്- ഉദയംതറ  റോഡിന്റെ പുനരുദ്ധാരണ  ഉദ്ഘാടനം ഇന്ന് (ജൂൺ 14) രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ലാ പഞ്ചായത്തിന്റെ 2022-2023 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് പുനരുദ്ധരണ നടപടികൾ ആരംഭിക്കുന്നത്.  ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപയാണ് മൂന്ന് കിലോമീറ്റർ റോഡ് പുനരുദ്ധാരണത്തിന് അനുവദിച്ചിട്ടുള്ളത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്തംഗം ജോയി കോട്ടായിൽ തുടങ്ങിയവർ  പങ്കെടുക്കും

date