Skip to main content

ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

2022-23 വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ. 10, 12 ക്ലാസ്സുകൾ,
വി.എച്ച്.എസ്.ഇ. എന്നീ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികളെ മത്സ്യഫെഡ് ആദരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കൾ അവരുടെ രക്ഷിതാവിൻറെ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷകർത്താവിന്റെ സംഘാംഗത്വം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്കിന്റെ പകർപ്പ്, (പ്രോജക്ട് ഓഫീസർ സാക്ഷ്യപ്പെടുത്തിയത് സഹിതം) ജൂൺ 17നകം ജില്ല ഓഫീസിൽ നൽകണം. 

അന്തരിച്ച മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജർ വി.ആർ. രമേഷിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, സുവോളജി എന്നീ വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചവർക്ക് പ്രത്യേക അവാർഡും നൽകും. ഇതിനായി പരിഗണിക്കേണ്ട വിദ്യാർത്ഥികൾ
സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പ്രത്യേകമായി നൽകണം. വിശദവിവരത്തിന് മത്സ്യതൊഴിലാളി ക്ഷേമ സഹകരണ സംഘം, ക്ലസ്റ്റർ പ്രോജക്ട് ഓഫീസ് എന്നിവടങ്ങളുമായി ബന്ധപ്പെടുക.

date