Skip to main content

ക്വട്ടേഷൻ 

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുന്ന " എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണ പരിപാടികൾക്കായി മൈക്ക് അനൗൺസ്‌മെന്റ് , ദീപവിതാനം എന്നിവയ്ക്കായുള്ള ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ക്ഷണിച്ചു.കഞ്ഞിക്കുഴി ,മരിയാപുരം ,വാഴത്തോപ്പ് ,കാമാക്ഷി എന്നീ പഞ്ചായത്തുകളിൽ രാവിലെ 8 മുതൽ വൈകീട്ട് 8 വരെയാണ് മൈക്ക് വഴിയുള്ള പ്രചാരണം നടത്തേണ്ടത്. ജീപ്പ് ,3000 വാട്സ്  സൗണ്ട് സിസ്റ്റം  , ജനറേറ്റർ ,  ഇന്ധനം ഡ്രൈവറുടെ ഭക്ഷണം , വേതനം എന്നിവയടക്കമുള്ളതാകണം ക്വട്ടേഷൻ തുക. 

ചെറുതോണി ഹോട്ടൽ പാപ്പൻസ് ന് എതിർവശം മുതൽ വഞ്ചിക്കവലയിലെ മേള നഗിരി വരെ റോഡിൻറെ ഒരു സൈഡിൽ ട്യൂബ് ലൈറ്റ് , സീരിയൽ മാല എന്നിവ ഇടുന്നതിന് ഇനം തിരിച്ചുള്ള നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾക്ക് നൽകാം.ക്വട്ടേഷനുകള്‍ 2023  ഏപ്രില്‍ 20  വൈകീട്ട് 4.30 വരെ സ്വീകരിക്കും. അതേ ദിവസം   5.00 ന് തുറക്കും. വിലാസം  ജില്ലാ ഇൻഫർമേഷൻ ഓഫീസ് , കുയിലിമല , സിവിൽ സ്റ്റേഷൻ , ഇടുക്കി . കൂടുതൽ വിവരങ്ങൾക്ക് 0486233036 

date