Skip to main content

ജില്ലയില്‍ 267 ക്യാമ്പുകള്‍

ജില്ലയില്‍ 267 ക്യാമ്പുകള്‍
ജില്ലയില്‍ നാല് താലൂക്കുകളിലെ 90 വില്ലേജുകളിലായി 267 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.  ഇവിടങ്ങളില്‍ 6800 കുടുംബങ്ങളില്‍ നിന്നുള്ള 23951 ആളുകളാണ് ഉള്ളത്. 
കോഴിക്കോട് താലൂക്കില്‍ 37 വില്ലേജുകളിലായി നിലവില്‍ 160 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 3978 കുടുംബങ്ങളില്‍ നിന്നും 13519 പേരാണ് താമസിക്കുന്നത്. കൊയിലാണ്ടി താലൂക്കില്‍ 26 വില്ലേജുകളിലായി 47 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 1152 കുടുംബങ്ങളില്‍ നിന്നായി 3718 ആളുകള്‍ താമസിക്കുന്നുണ്ട്. വടകര താലൂക്കില്‍ 13 വില്ലേജുകളിലായി 26 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 585 കുടുംബങ്ങളില്‍ നിന്നും 2994 പേര്‍ താമസിക്കുന്നു. താമരശ്ശേരി താലൂക്കില്‍ 14 വില്ലേജില്‍ 34 കേന്ദ്രങ്ങളിലായി 1085 കുടുംബങ്ങള്‍ താമസിക്കുന്നു. 3720 പേരാണ് ഇവിടെ താമസിക്കുന്നത്. 
ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം, ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവ ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവരെ ക്യാമ്പുകളില്‍ എത്തിക്കാ നായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് വരികയാണ്. ഫോണ്‍: 0495 272267.

date