Skip to main content

അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

 എടത്വ ഗ്രാമ പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം സിവില്‍/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങാണ് യോഗ്യത. 

ഇവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവരെ പരിഗണിക്കും.

വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 24-ന് വൈകിട്ട് അഞ്ചിനുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477 2212261

date