Skip to main content
ഹരിത കര്‍മ്മസേനയ്ക്ക് ഇ- ഓട്ടോ കൈമാറി

ഹരിത കര്‍മ്മസേനയ്ക്ക് ഇ- ഓട്ടോ കൈമാറി

ചെങ്ങന്നൂര്‍ നഗരസഭയിലെ ഹരിത കര്‍മ സേനയ്ക്ക് ഇ-ഓട്ടോറിക്ഷ കൈമാറി. ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍. ഫണ്ടില്‍ നിന്ന് 4.80 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ സൂസമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍ അധ്യക്ഷത വഹിച്ചു. 

നഗരസഭയുടെ 27 വാര്‍ഡുകളില്‍ നിന്നായി 27 ഹരിതകര്‍മ സേനാംഗങ്ങളാണ് പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. ഇത്തരത്തില്‍ ശേഖരിച്ചു വെയ്ക്കുന്ന പ്ലാസ്റ്റിക്കുകള്‍ നഗരസഭ വാടകയ്ക്ക് എടുക്കുന്ന വാഹനത്തിലാണ് എം.സി.എഫില്‍ എത്തിക്കുന്നത്. പുതിയ വാഹനം ലഭിച്ചതോടെ വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ അതത് ദിവസം തന്നെ എം.സി.എഫില്‍ എത്തിക്കാന്‍ കഴിയും. വാടകയ്ക്ക് വാഹനം എടുക്കുന്നതിന്റെ തുക ലാഭിക്കാന്‍ കഴിയുന്നതോടൊപ്പം മറ്റു അജൈവ മാലിന്യങ്ങള്‍ കൂടി വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് ഹരിത കര്‍മസേനയുടെ വരുമാനം വര്‍ധിപ്പിക്കാനും കഴിയും.

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ടി. കുമാരി, ശ്രീദേവി ബാലകൃഷ്ണന്‍, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജി അലക്സ്, ഫെഡറല്‍ ബാങ്ക് ഡപ്യൂട്ടി വൈസ് പ്രസിഡന്റ് ബി. വിജയ്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ബി. അരുണ്‍, നഗരസഭ മുന്‍ ചെയര്‍മാന്മാരായ കെ. ഷിബുരാജന്‍, ശോഭ വര്‍ഗീസ്, മറിയാമ്മ ജോണ്‍ ഫിലിപ്പ്, മുന്‍ വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, വാര്‍ഡ് കൗണ്‍സിലര്‍ സിനി ബിജു, സെക്രട്ടറി എസ്. മധു, ക്ലീന്‍ സിറ്റി മാനേജര്‍ ടി. രാജന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി. പ്രസന്നകുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ എസ്. ശ്രീകല എന്നിവര്‍ പങ്കെടുത്തു.

date