Skip to main content

അറിയിപ്പുകൾ

കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ  (മണിയൂർ) കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് എം സി എ/ ബി ടെക് കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ  വിവരങ്ങൾക്ക് : 0495 2536125    

പി എസ് സി അറിയിപ്പ് 

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌ II (എസ് ആർ ഫോർ എസ് ടി ഒൺലി) (കാറ്റഗറി ന. 421/2022) തസ്തികയ്ക്ക്‌ സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂൺ 21 നു പി.എസ്‌.സി ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷൻ ടിക്കറ്റ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കന്നതല്ല. അഡ്മിഷൻ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം അഭിമുഖം നടക്കുന്ന തിയ്യതി രാവിലെ എട്ട് മണിയ്ക്ക്‌ ഓഫീസില്‍ ഹാജരാകണമെന്ന് പി.എസ്‌.സി ജില്ലാ ഓഫീസർ അറിയിച്ചു. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ : 0495 2371971 

ടെണ്ടർ ക്ഷണിച്ചു

കൊടുവള്ളി ശിശു വികസന പദ്ധതി ഓഫീസിലേക്ക് 2022-23 വർഷത്തെ അങ്കണവാടി പ്രീ സ്കൂൾ എജുക്കേഷൻ കിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 3,000 രൂപ നിരക്കിൽ 152 അങ്കണവാടികൾക്കാണ് സാധനം വിതരണം ചെയ്യേണ്ടത്. ജൂൺ 19ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടർ സമർപ്പിക്കാം. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്  0495-2211525, 7012870495.

date