Skip to main content

അറിയിപ്പുകൾ

ദര്‍ഘാസുകള്‍ ക്ഷണിച്ചു 

മേലടി ഐ.സി.ഡി.എസ്‌ കാര്യാലയ പരിധിയിലെ 130 അങ്കണവാടികളിലേക്കും 2022 -23 സാമ്പത്തിക വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റ്‌ വാങ്ങിക്കുന്നതിനായി ജി.എസ്‌.ടി റജിസ്ട്രേഷന്‍ ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി: ജൂൺ 30  

അപേക്ഷ ക്ഷണിച്ചു

മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2023 ലെ എസ്‌.എസ്‌.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും,സി ബി.എസ്‌.ഇ പത്താം ക്ലാസ്‌ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ 1 നേടിയവര്‍ക്കും പാരിതോഷികം നല്‍കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ജൂലൈ 15 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്‌. സമയപരിധിക്ക്‌ ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷയുടെ മാതൃക മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ്‌ ഓഫീസര്‍മാരുടെയും ക്ഷേമനിധി സ്രെകട്ടറിയുടെ ഓഫീസ്‌,  അസിസ്റ്റന്റ്‌ കമ്മീഷണര്‍മാരുടെ ഓഫീസ്‌, ഡിവിഷന്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസ്‌ എന്നിവിടങ്ങളിലും മലബാര്‍ ദേവസ്വം ബോര്‍ഡ്‌ വെബ്ബ്സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

date