Skip to main content
ഇരവിനല്ലൂർ ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ സമഗ്രശിക്ഷ കേരള സ്റ്റാഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യാന്തരനിലവാരത്തിൽ നിർമിച്ച വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു

ഇരവിനല്ലൂരിലും കുട്ടികളുടെ വർണക്കൂടാരം തുറന്നു

കോട്ടയം: പ്രീപ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസരംഗത്തുവരെ കാലോചിത മാറ്റങ്ങൾ നടത്തി വിസ്മയങ്ങൾ തീർക്കുകയാണ് സംസ്ഥാന സർക്കാർ എന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരവിനല്ലൂർ ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ സമഗ്രശിക്ഷ കേരള സ്റ്റാഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യാന്തരനിലവാരത്തിൽ നിർമിച്ച വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം നിബു ജോൺ, ബ്‌ളോക്ക് പഞ്ചായത്തംഗം അനിൽ എം. ചാണ്ടി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശാന്തമ്മ തോമസ്,  ശാന്തമ്മ ഫീലിപ്പോസ്,  ഗ്രാമപഞ്ചായത്തംഗങ്ങളായ വിഷ്്ണുപ്രസാദ്, സി.എസ്. സുധൻ, ജിനു കെ. പോൾ, പ്രിയാകുമാരി, സമഗ്രശിക്ഷ കേരള ജില്ലാപ്രോഗ്രാം കോഡിനേറ്റർ കെ.ജെ. പ്രസാദ്, പ്രധാനാധ്യാപിക ബീനാ കുര്യൻ എന്നിവർ പ്രസംഗിച്ചു.

 

date