Skip to main content

സ്വാതന്ത്ര്യസമര സേനാനി വി പി അപ്പുക്കുട്ട പൊതുവാളിനെ ആദരിച്ചു

സ്വാതന്ത്യത്തിന്റെ 75ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനി വി പി അപ്പുക്കുട്ട പൊതുവാളിനെ ആദരിച്ചു. പയ്യന്നൂർ തായിനേരിയിലെ അദ്ദേഹത്തിന്റെ വസതിയായ 'സ്മൃതി'യിൽ നടന്ന ചടങ്ങിൽ ടിഐ മധുസൂദനൻ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. എഡിഎം കെ കെ ദിവാകരൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി വത്സല, നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം വി അപ്പുക്കുട്ടൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി വിശ്വനാഥൻ, വി ബാലൻ, കൗൺസിലർമാരായ മണിയറ ചന്ദ്രൻ, എ ശോഭ, തഹസിൽദാർമാരായ എംകെ മനോജ് കുമാർ, പി രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
 

date