Skip to main content

ദേശീയപാതാ വികസനം: ആര്‍ബിട്രേഷന്‍ യൂണിറ്റില്‍ താല്‍കാലിക നിയമനം

മലപ്പുറം ജില്ലയിലെ ദേശീയപാത 66 ഭൂമി ഏറ്റെടുക്കുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയത് സംബന്ധിച്ച പരാതികൾ തീര്‍പ്പാക്കുന്ന ആര്‍ബിട്രേഷന്‍ യൂണിറ്റില്‍ താല്‍കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്ട്രേ്റ്റീവ് അസിസ്റ്റന്റ്,  ക്ലർക്ക്, ടൈപ്പിസ്റ്റ് തസ്തികകളിലാണ് നിയമനം. റവന്യൂ വകുപ്പിൽ നിന്നും ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ നിന്നും വിരമിച്ച, ആര്‍ബിട്രേഷന്‍ മേഖലയില്‍ പരിചയമുള്ളവര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്കും മതിയായ യോഗ്യതയുള്ളവര്‍ക്ക് ക്ലര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികകളിലേക്കും അപേക്ഷിക്കാം. അപേക്ഷകർ ആവശ്യമായ രേഖകൾ ബയോഡാറ്റ സഹിതം ജൂണ്‍ 23 വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ കളക്ടർകളക്ടറേറ്റ്മലപ്പുറം - 676505 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങള്‍ 0483-2739581 എന്ന നമ്പറിൽ ലഭിക്കും.

 

date