Skip to main content

വായനാപക്ഷാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും

ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴ് വരെ ജില്ലയില്‍ വായനാപക്ഷാചരണം സംഘടിപ്പിക്കും. പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന്  മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം സംഘടിപ്പിക്കും. എഴുത്തുകാരന്‍ അര്‍ഷദ് ബത്തേരി ഉദ്ഘാടനം ചെയ്യും. വായനാപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വായനാമത്സരം സംഘടിപ്പിക്കും. മികച്ച വായനാക്കുറിപ്പുകള്‍ക്ക് സമ്മാനം നല്‍കും.  വായനാനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കും. പരിപാടിയുടെ ഭാഗമായി എല്ലാ ഗ്രന്ഥശാലകളിലും ലഹരിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കാനും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതലസംഘാടക സമിതി യോഗം തീരുമാനിച്ചു.

വായനാപകഷാചരണ കാലയളവില്‍ ലൈബ്രറി പ്രവര്‍ത്തകര്‍ പുസ്തകങ്ങളുമായി വീടുകളിലെത്തും.  ജൂണ്‍ 19 ന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍ പണിക്കരെ അനുസ്മരിക്കും. ജി ശങ്കരപ്പിള്ളഇടപ്പള്ളി രാഘവന്‍ പിള്ളപി. കേശവദേവ്പൊന്‍കുന്നം വര്‍ക്കിഎന്‍.പി മുഹമ്മദ്കെ.ദാമോദരന്‍വൈക്കം മുഹമ്മദ് ബഷീര്‍തിരുനല്ലൂര്‍ കരുണാകരന്‍സാംബശിവന്‍  എന്നിവരെ അനുസ്മരിക്കുന്ന പരിപാടികളും സംഘടിപ്പിക്കും.

ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രന്‍പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്വിദ്യാരംഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. മനോജ് കുമാര്‍ എന്നിവര്‍  പങ്കെടുത്തു

date