Skip to main content

ഹോമിയോ ആശുപത്രിയില്‍ എമര്‍ജന്‍സി സെല്‍

 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വൈദ്യ സഹായം എന്നിവ ഏകോപിപ്പിപ്പിക്കുന്നതിനായി കിഴക്കേക്കോട്ട ജില്ലാ ഹോമിയോ ആശുപത്രിയില്‍ എമര്‍ജന്‍സി സെല്‍ പ്രവര്‍ത്തനം തുടങ്ങി. ജനങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലും മെഡിക്കല്‍ സംഘം എത്തി മരുന്നു വിതരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹോമിയോ) അറിയിച്ചു. കിടത്തി ചികിത്സ വേണ്ട രോഗികളെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജിന്‍സി സെല്ലിന്റെ ഉദ്ഘാടനം ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ. സി.എസ് പ്രദീപ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. ഷൈലേഷ് കുമാര്‍, ഡോ. യു. കൃഷ്ണ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എമര്‍ജന്‍സി സെല്ലിലെ നമ്പര്‍ 0471 2472600.
(പി.ആര്‍.പി. 2112/2018)
 

date