Skip to main content

മലപ്പുറം നിയോജക മണ്ഡലത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കും

മലപ്പുറം നിയോജക മണ്ഡലത്തിൽ വൈദ്യുതി ബോർഡിനു കീഴിൽ   നടപ്പിലാക്കി വരുന്ന വിവിധ വോൾട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാനും ആവശ്യമായ സ്ഥലങ്ങളിൽ ട്രാൻസ്ഫോർമർ , ത്രീ ഫേസ് ലൈനുകൾ എന്നിവ സ്ഥാപിക്കുവാനും തീരുമാനം. നിയോജക മണ്ഡലത്തിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വിളിച്ചു ചേർത്ത യോഗം മലപ്പുറം നഗരസഭാ കൗൺസിൽ ഹാളിൽ  പി. ഉബൈദുള്ള എം.എൽ. എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. 

 

സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, ബി.പി.എൽ കണക്ഷനുകൾ വേഗത്തിലാക്കുക, മെറ്റീരിയൽസ് ക്ഷാമം പരിഹരിക്കുക, RDSS പദ്ധതി പ്രകാരമുള്ള  21-22 വർഷത്തെ പ്രവൃത്തികളുടെ ടെണ്ടർ ജോലികൾ പൂർത്തീകരിക്കുക, 

മൂന്നു സെക്ഷനുകളിലായി പ്രവർത്തിക്കുന്ന പുൽപറ്റ പഞ്ചായത്തിൽ പൂക്കൊളത്തൂർ ആസ്ഥാനമായി പുതിയ സെക്ഷൻ ഓഫീസ് സ്ഥാപിച്ച് ഒറ്റ സെക്ഷൻ ഓഫീസിനു കീഴിലാക്കുക,

നാലു സെക്ഷൻ പരിധിയിലുള്ള ആനക്കയം  പഞ്ചായത്തിലെ എല്ലാ വാർഡുകളും ഒരു സെക്ഷൻ പരിധിയിലാക്കുക എന്നീ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

 

ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ  സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

 

മുണ്ടുപറമ്പ് , മലപ്പുറം സിവിൽ സ്റ്റേഷൻ, ഇൻകെൽ എജ്യുസിറ്റി എന്നിവിടങ്ങളിൽ പുരോഗമിക്കുന്ന  പുതിയ സബ്‌സ്റ്റേഷൻ ജോലികൾ എത്രയും വേഗം പൂർത്തീകരിക്കും.  ആരക്കോട് പട്ടിലകത്തു കുണ്ട് ട്രാൻസ്ഫോർമർ ഉടൻ കമ്മീഷൻ  ചെയ്യും.

 

എപ്പാറ, പൈത്തിനിപ്പറമ്പ്, ഹാജിയാർ പള്ളി, കോൽ മണ്ണ , മേൽമുറി വില്ലേജ് ഓഫീസ് പരിസരം, വലിയാട്ടപ്പടി , പന്തല്ലൂർ, ഒഴുകൂർ കളത്തിപറമ്പ് , പൂക്കൊളത്തൂർ,  ചെരിച്ചിയിൽ  എന്നിവിടങ്ങളിലെ വോൾട്ടേജ് പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന നൽകി പരിഹരിക്കും. മലപ്പുറം, ആനക്കയം , പൂക്കോട്ടൂർ , മൊറയൂർ , പുൽപ്പറ്റ, കോഡൂർ പഞ്ചായത്തുകളിലെ    വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന  വോൾട്ടേജ് ക്ഷാമം പരിഹരിക്കുവാനും യോഗം തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന ഫണ്ടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഡെപ്പോസിറ്റുകളും എം.പി., എം.എൽ.എ ഫണ്ടുകളും ഇതിനായി ഉപയോഗിക്കും.

 

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. സി. അബ്ദുറഹ്മാൻ, അടോട്ട് ചന്ദ്രൻ, റാബിയ ചോലക്കൽ, സുനീറ പൊറ്റമ്മൽ  പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ  കല്ലേങ്ങൽ നുസ്രീന മോൾ ,    സാദിഖ്പൂക്കാടൻ,മലപ്പുറം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. കെ. അബ്ദുൽ ഹക്കീം, സി.പി. അയിഷാബി,

 

പൂക്കോട്ടൂർ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ എം.ടി. അലി, അക്ബർ തങ്ങൾ, നഗരസഭ കൗൺസിലർമാരായ പരി ഹമീദ്,മഹ്മൂദ് കോതേങ്ങൽ, സജീർ കളപ്പാടൻ, ഷാഫി മൂഴിക്കൽ , ഇ.പി. സൽമ ടീച്ചർ, കെ.എസ്.ഇ.ബി. മഞ്ചേരി എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.പി. ഹാജിറ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ഖലീൽ റഹ്മാൻ  സി.ബൈജു  എന്നിവരും വിവിധ സെക്ഷനുകളിലെ അസി.എഞ്ചിനീയർമാരും മറ്റു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പങ്കെടുത്തു.

date