Skip to main content

അറിയിപ്പുകൾ

ദര്‍ഘാസ്‌ കം ലേലം നടത്തുന്നു

മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ അപകടാവസ്ഥയിലുള്ള നമ്പറിട്ട ഒരു മട്ടി മരവും, പെര്‍മെന്റ്‌ നഴ്‌സറിക്ക്‌ ഭീഷണിയായ നമ്പറിട്ട 5 മരങ്ങളുടെ (ചരല്‍ക്കൊന്ന 2, പാല 1, മഴമരം 1, തേക്ക്‌ 1) ശാഖകളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തുടര്‍ന്ന്‌ തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും ജൂൺ 24 ന്‌ വൈകീട്ട്‌ 3 മണിക്ക് ദര്‍ഘാസ്‌ കം ലേലം നടത്തുന്നു. ദര്‍ഘാസ്‌ ഫോറം ജൂൺ 22 മുതൽ കോഴിക്കോട്‌ ടിമ്പര്‍സെയില്‍സ്‌ ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങള്‍ ദര്‍ഘാസ്‌ കം ലേല ദിവസം ഉച്ചയ്ക്ക്‌ 2.30 വരെ  ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് നിരതദ്രവ്യം അടച്ചവരെ മാത്രം ഉള്‍ച്ചെടുത്തി മരങ്ങളുടെ ലേലം നടത്തും. ലേലത്തിന്‌ ശേഷം ഹാജരുള്ള ദര്‍ഘാസുകാരുടെ സാന്നിധ്യത്തിൽ ദര്‍ഘാസുകള്‍ തുറക്കും. ദര്‍ഘാസ്‌ ഫോറത്തിന്റെ വില : 300  + 18% (ജി എസ് ടി ) = 354 രൂപ.  നിരതദ്രവ്യം : 690 രൂപ.  കൂടൂതല്‍ വിവരങ്ങള്‍ക്ക് : 0495 2414702 

 

നിയമനം നടത്തുന്നു

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിക്ക്  കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ വിവിധ  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ്  പ്രൊഫസർ  (കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ്) (കരാർ നിയമനം) യോഗ്യത: ഫാഷൻ ഡിസൈനിംഗ് / ഗാർമെന്റ് ടെക്നോളജി/ ഡിസൈനിങ്ങ്  മേഖലയിൽ  ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം അഭികാമ്യം;
അസിസ്റ്റന്റ്  പ്രൊഫസർ (ഇന്റീരിയർ ഡിസൈനിങ്ങ് ആന്റ ഫർണിഷിങ്ങ്)(കരാർ നിയമനം) യോഗ്യത: ഇന്റീരിയർ ഡിസൈനിങ്ങ് ആന്റ്  ഫർണിഷിങ്ങിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം; അസിസ്റ്റന്റ്  പ്രൊഫസർ  (മലയാളം) 
(ഗസ്റ്റ്) യോഗ്യത : മലയാളത്തിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം അഭികാമ്യം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യതയുള്ളവർ  വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂലൈ 10 ന് വൈകുന്നേരം 5 മണിക്കു മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി കണ്ണൂർ, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് : 0497 2835390 

 

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻസ് സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്- 0460-2226110, 8301030362.

date