Skip to main content
വില വര്‍ദ്ധനവ് തടയാന്‍ പരിശോധനയുമായി പൊതുവിതരണ വകുപ്പ്

വില വര്‍ദ്ധനവ് തടയാന്‍ പരിശോധനയുമായി പൊതുവിതരണ വകുപ്പ്

അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധനവ് തടയാന്‍ പരിശോധനയുമായി പൊതുവിതരണ വകുപ്പ്. ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവയുള്‍പ്പെടെ തടയുന്നതിനായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. ലീഗല്‍ മെട്രോളജി, പൊതുവിതരണ ഉപഭോക്തൃകാര്യം, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

കോഴിക്കോട് വലിയങ്ങാടിയിലെ പൊതുവിപണിയിലും, നടക്കാവ് ഇംഗ്ലീഷ്പള്ളി പ്രദേശത്തെ ചിക്കന്‍/ഫിഷ് സ്റ്റാളുകളിലും പരിശോധന നടത്തി. 
ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ശുപാര്‍ശ ചെയ്തു. വില്പനവില പ്രദര്‍ശിപ്പിക്കാത്തതിനും, അമിത വില ഈടാക്കുന്നതിനും വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ തുടരും. 

താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.കെ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍. സി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍  നിഷ. വി. ജി, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍  ജംഷീദ്. കെ. പി, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്റ്റിംഗ് അസിസ്റ്റന്റ്  പ്രശാന്ത്കുമാര്‍ വി. ടി, ജീവനക്കാരായ  സതീഷ്. കെ, ഷാജി. ഇ. പി എന്നിവര്‍ പങ്കെടുത്തു.

date