Skip to main content

ബിപിഎൽ കാർഡ് ലഭിക്കും; മനം നിറഞ്ഞ് ചന്ദ്രനും കുടുംബവും 

 

ബി.പി.എൽ റേഷൻ കാർഡ് ലഭിക്കുമെന്ന സന്തോഷത്തിലാണ് പേരാച്ചിക്കുന്ന് ചന്ദ്രൻ.  തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ നടന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ വാർഡ് തല അദാലത്തിലാണ് ചന്ദ്രന് ബി.പി.എൽ കാർഡ് നൽകാൻ നിർദേശമായത്. 

കാർഡ് എ.പി.എൽ ആയതോടെ യാതൊരുവിധ ആനുകൂല്യങ്ങളോ ചികിത്സ സഹായമോ ലഭ്യമല്ലായിരുന്നു.
ബിപിഎൽ കാർഡിനായി ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഒരു ആശ്രയമെന്ന നിലയിലാണ്‌ അദാലത്തിൽ പങ്കെടുത്തത്‌. പരാതി അനുഭാവപൂര്‍വം കേട്ട മന്ത്രി രേഖകള്‍ പരിശോധിച്ച്  തീരുമാനമെടുക്കാന്‍ കോർപ്പറേഷൻ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

അദാലത്ത് വേദിയിൽ നിന്നു തന്നെ ബി.പി. എൽ കാർഡ് ലഭിക്കുമെന്ന ഉറപ്പ് കിട്ടിയതോടെ നിറപുഞ്ചിരിയോടെയാണ്  ചന്ദ്രനും ഭാര്യ ഭുവനേശ്വരിയും മടങ്ങിയത്.

date