Skip to main content
ചങ്ങം പൊതി പറമ്പ്  ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു 

ചങ്ങം പൊതി പറമ്പ്  ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു 

 

കോഴിക്കോട് കോർപ്പറേഷൻ 53 ഡിവിഷനിൽ ഉൾപ്പെട്ട മാറാട് ചങ്ങം പൊതി പറമ്പ് ഫുട്പാത്ത് മുൻ ബേപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കളത്തുമാരത്ത് സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വാർഡ് കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. കൗൺസിലർ കൊല്ലരത്ത് സുരേഷ്, ഡിവിഷൻ കൺവീനർ ആഷിക്. എം.പി, റോഡ് കമ്മിറ്റി കൺവീനർ സുരേന്ദ്രൻ സി എന്നിവർ സംസാരിച്ചു.

date