Post Category
വായനാ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നാളെ
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍ 19) രാവിലെ 10 മണിക്ക് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ അധ്യക്ഷനാകും. വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി രാധാകൃഷ്ണൻ വായനാദിന സന്ദേശം നൽകും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ എ ഗീത എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ നന്ദിയും പറയും.
date
- Log in to post comments