Skip to main content

ഉണ്ണികൃഷ്ണന് ഇനി റേഷൻ കാർഡ് ലഭിക്കും 

 

സ്വന്തമായി പുതിയ റേഷൻ കാർഡ് വേണമെന്ന കല്ലായി സ്വദേശി ഉണ്ണികൃഷ്ണൻ എ.കെയ്ക്ക് ആശ്വാസമായി തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സദസും വാർഡ്തല അദാലത്തും. വാടക വീട്ടിലേക്ക് മാറിയതിന് ശേഷമാണ് പുതിയ റേഷൻ കാർഡിനായി ഉണ്ണികൃഷ്ണൻ അപേക്ഷ നൽകുന്നത്. എന്നാൽ  മരണപ്പെട്ട അമ്മ ചിന്നമ്മ കാർഡ് ഉടമസ്ഥയായിരുന്നത് പുതിയ കാർഡ് അനുവദിക്കുന്നതിന് പ്രതിസന്ധിയായി. മന്ത്രി ഇടപെട്ടതോടെ കാര്യങ്ങൾ എളുപ്പമായി.

നിലവിലെ റേഷൻ കാർഡിൽ നിന്നും പരേതരായ അമ്മ ചിന്നമ്മയുടെയും, സഹോദരൻ സുന്ദരന്റെയും പേര് നീക്കം ചെയ്ത് പുതിയ കാർഡ് നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റേഷൻ കാർഡ് ഇല്ലാത്തതിനാൽ ഗ്യാസ് ഉൾപ്പെടെയുളള സേവനങ്ങൾ ലഭിക്കുന്നതിന് ഉണ്ണികൃഷ്ണൻ പ്രയാസം അനുഭവിച്ചിരുന്നു. എന്നാൽ മന്ത്രി ഇടപ്പെട്ടതോടെ കാര്യങ്ങൾ വേഗത്തിൽ സാധ്യമായെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.

date