Skip to main content

അറിയിപ്പുകൾ

പ്രവേശനം ആരംഭിച്ചു

സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളിൽ ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ – കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്‌സിന്  എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് :  40000 രൂപ + ജി.എസ്.ടി. പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്‌സിന് അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് : 20000 രൂപ +18 ശതമാനം ജി.എസ്.ടി. അപേക്ഷകൾ എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിൻ  689533 എന്ന വിലാസത്തിൽ തപാലിലോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 10. കൂടുതൽ വിവരങ്ങൾക്ക് : 0468 2319740, 9847053294, 9847053293, 9947739442 

 

 തിയ്യതി ദീർഘിപ്പിച്ചു 

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ നടത്തിവരുന്ന ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്സൈ്റ്റൽ ടെക്നോളജി കോഴ്സിന് അപേക്ഷക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ അഞ്ച് വരെ ദീർഘിപ്പിച്ചു. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായം 2023 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ ആയിരിക്കണം. പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സാണ്. 20 ശതമാനം സീറ്റുകൾ നെയ്ത്ത് വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവൺമെന്റ് സംവരണ തത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390, 0497 2965390

date