Skip to main content

ലോട്ടറി വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക്

 

തന്റെ ഇല്ലായ്മകള്‍ മറന്നും നാടിനു വേണ്ടി ഒരു ചെറിയ കൈത്താങ്ങുമായി രാവിലെ കളക്ട്രേറ്റിലെത്തിയതാണ് നാട്ടകം വെട്ടിക്കുന്ന് സ്വദേശി കെ.രാമചന്ദ്രന്‍. ഭാഗ്യക്കുറി വിറ്റു കിട്ടിയ സമ്പാദ്യത്തില്‍ നിന്നും രണ്ടായിരത്തി ഒരു നൂറ് രൂപ  രാമചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തന്നെ പോലെ ചെറിയ ജോലികള്‍ ചെയ്തു വരുന്ന സാധാരണക്കാരുടെ സഹകരണ ത്തോടെയാണ് തുക സമാഹരിച്ചത്. സര്‍വ്വതും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ഓര്‍ത്തപ്പോള്‍ തന്നാല്‍ കഴിയാവുന്ന ചെറിയ സഹായം എത്തിക്കണമെന്ന് തോന്നിയെന്ന് കളക്ടര്‍ക്ക് തുക കൈമാറിക്കൊണ്ട് രാമചന്ദ്രന്‍ പറഞ്ഞു.

date