Skip to main content

എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാരം: കിറ്റുകള്‍ വിതരണം ചെയ്യും

 

ജില്ലാ പഞ്ചായത്ത്  നടപ്പാക്കുന്ന 'എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാരം' പദ്ധതിയുടെ ഒന്നാം ഘട്ടമായി പോഷകാഹാര കിറ്റുകള്‍ ഓഗസ്റ്റ് 20 ന് രാവിലെ 11 മുതല്‍ മൂന്ന് വരെ വിതരണം ചെയ്യും. പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കിലുള്ളവര്‍ക്ക് 20 നും ചിറ്റൂര്‍, ആലത്തൂര്‍, താലൂക്കുകളിലും രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് 21 നും ജില്ലാ പഞ്ചായത്തില്‍ കിറ്റ് വിതരണം ചെയ്യും. പേര് രജിസ്റ്റര്‍ ചെയ്തവര്‍ പോഷകാഹാര കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

date