Post Category
വിവാഹ വിരുന്ന് ഒഴിവാക്കി; പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ശക്തമായ കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ മക്കളുടെ വിവാഹ വിരുന്ന് ഒഴിവാക്കി അതിനായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കിട്ടത്ത് വീട്ടിലെ ബാലന് മാസ്റ്റര്‍ മാതൃകയായി. ആഗസ്റ്റ് 18ന് മണ്ണാര്‍ക്കാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് ബാലന് മാസ്റ്ററുടെ മകള്‍ മഞ്ജുവിന്റെയും പാലക്കാത്തൊടി സ്വദേശി വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞത്. ഇന്ന്് (ആഗസ്റ്റ് 19ന് ) ശ്രീകൃഷ്ണപുരം സംഗീതശില്പം ഓഡിറ്റോറിയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ച വിവാഹ വിരുന്നാണ് ഉപേക്ഷിച്ചത്. വിരുന്നിനായി മാറ്റിവച്ച ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക പി. ഉണ്ണി എം.എല്‍.എയില്‍ നിന്നും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഏറ്റുവാങ്ങി.
date
- Log in to post comments