Skip to main content

ജില്ലയില്‍ 107 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 9822 പേര്‍ 

 

 

   ജില്ലയില്‍ കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ 9822 പേരെ 107 ക്യാമ്പുകളിലായി പുനരധിവസിപ്പിച്ചു. നിലവില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പാലക്കാട് താലൂക്കിലെ എ.യു.പി.സ്‌കൂള്‍ കല്‍പ്പാത്തി, അപ്നാഘര്‍, നവനീത ഗോപാലകൃഷ്ണ കല്ല്യാണ മണ്ഡപം, അകത്തേത്തറ പഞ്ചായത്ത് ഹാള്‍, പാഞ്ചാലിയമ്മന്‍ കോവില്‍ കല്ല്യാണമണ്ഡപം, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുമാരപുരം, ജി.എല്‍.പി.സ്‌കൂള്‍ കാഞ്ഞിക്കുളം, ഐ.ആര്‍.റ്റി.സി മുണ്ടൂര്‍, യാക്കര സിവില്‍ നഗര്‍ അങ്കണവാടി, പുതുശേരി ശിവജോതി സ്‌കൂള്‍ എന്നിവടങ്ങളിലെ 10 ക്യാമ്പുകളില്‍ 1518 പേരാണുള്ളത്. 

മണ്ണാര്‍ക്കാട് താലൂക്കിലെ ചളവറ ജി.യു.പി സ്‌കൂള്‍, പൊന്‍പാറ സെന്റ് തോമസ് സ്‌കൂള്‍, പി.കെ.എച്ച്.എം.ഒ യു.പി.സ്‌കൂള്‍, മുക്കാലി എം.ആര്‍.എസ്, ജി.എം.യു.പി. സ്‌കൂള്‍ മണ്ണാര്‍ക്കാട്, എം.ഇ.റ്റി സ്‌കൂള്‍ പൊറ്റശ്ശേരി, കല്ലടി അബ്ദുള്‍ഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ കോട്ടോപ്പാടം, ഷോളയൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കാരുപ്പാടം എ.എല്‍.പി.സ്‌കൂള്‍, തെന്‍കര ജി.യു.പി.സ്‌കൂള്‍, കൂക്കംപാളയം ജി.യു.പി.എസ് അട്ടപ്പാടി, ജി.യു.പി.എസ്. പനയമ്പാടം, ഗൊട്ടിയാര്‍ക്കണ്ടി ട്രൈബല്‍ ഹോസ്റ്റല്‍, പാടവയല്‍, വിട്ടിയൂര്‍, മെരിഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍ തിരുവിഴാംകുന്ന്, ഹയ്യത്തുള്‍ ഇസ്ലാം മദ്രസ എന്നിവടങ്ങളിലെ 17 ക്യാമ്പുകളിലായി 1710 ആളുകളാണുള്ളത്.  

ചിറ്റൂര്‍ താലൂക്കിലെ ജി.യു.പി.എസ് മേനോന്‍ പാറ, സെന്റ് പീറ്റേഴ്സ് ഏരുത്തേമ്പതി, കയറാടി കാന്തളം ഗ്രിഗ്രേറിയന്‍ ചര്‍ച്ച്, തിരുഹൃദയ ദേവാലയം കാന്തളം, ഒലിപ്പാറ പള്ളി, അയലൂര്‍ ഐ.എച്ച്.ആര്‍.ഡി, എന്‍.എസ്.എസ്. കരയോഗം അയലൂര്‍, പാര്‍വ്വതി കല്യാണ മണ്ഡപം, അയലൂര്‍ നെന്മാറ ബോയ്സ് സ്‌കൂള്‍, ജി.യു.പി.എസ് വിത്തനശേരി, നെന്മാറ ഗേള്‍സ് സ്‌കൂള്‍, ജി.യു.പി.എസ് ചാത്തമംഗലം, കരിക്കുളം തുഞ്ചന്‍ സ്മാരകം, കൊടുവാല്‍പ്പാറ, ആലമ്പള്ളം സ്‌കൂള്‍, ബി.എസ്.എസ്.എച്ച്.എസ്.എസ് കൊല്ലക്കോട്, പട്ടഞ്ചേരി ഹൈസ്‌കൂള്‍, ജി.യു.പി.എസ് കുമരംപുത്തൂര്‍, പി.കെ.എം.എല്‍.പി.സ്‌കൂള്‍ പഴയക്കാവ്, കരിമ്പാറ എം.ഇ.എസ്, കയറാടി ജി.എല്‍.പി.എസ്, ജി.എല്‍.പി.എസ് ചള്ള, പൂപ്പാറ കോളനി എന്നിവടങ്ങളിലായി 23 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1303 ആളുകളുണ്ട്.  

പട്ടാമ്പി താലൂക്കിലെ കെ.സി.എം.യു.പി സ്‌കൂള്‍ ചുങ്ങാലിപിലാവ്, എച്ച്.എസ്.എസ്. പട്ടാമ്പി, ജി.യു.പി.എസ് നരിപറമ്പ്, പട്ടിത്തറ കെ.ബി. മേനോന്‍ ഹൈസ്‌കൂള്‍ എന്നിവ ഉള്‍പ്പെടെ 915 പേരാണ് 18 ക്യാമ്പുകളിലുള്ളത്.  

ആലത്തൂര്‍ താലൂക്കിലെ പുതിയങ്കം അങ്കണവാടി, സി.വി.എം.ഹൈസ്‌കൂള്‍ വണ്ടാഴി, മുടപ്പലൂര്‍ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാള്‍, ഓടന്‍ത്തോട്, വി.ആര്‍.ടി. പാരിഷ് ഹാള്‍, വടക്കഞ്ചേരി എന്‍.എസ്.എസ്. കരയോഗം, ജി.എല്‍.പി.എസ് പന്നിയങ്കര, സെന്റ് മേരീസ് പോളിടെക്നിക് വടക്കഞ്ചേരി, ഗാന്ധി സ്മാരകം യു.പി സ്‌കൂള്‍ മംഗലം, ജി.എച്ച്.എസ്.എസ്.കല്ലിങ്കല്‍ പാടം, എ.എല്‍.പി.എസ്.കണക്കന്നൂര്‍, കണക്കന്നൂര്‍ ശിവ ക്ഷേത്രം, ചുരിപ്പാറ മദ്രസ, പുതുക്കോട് മണ്‍പ്പാടം സ്‌കൂള്‍,  എ.എല്‍.പി.എസ് പാടൂര്‍, ജി.എല്‍.പി.എസ് കടപ്പാറ, കല്ലങ്കര അങ്കണവാടി, പുത്തന്‍ക്കോട് അങ്കണവാടി, ജി.എല്‍.പി.എസ്. പെരിങ്ങോട്ടുക്കുറിശ്ശി, പോളിടെക്നിക് കുഴല്‍മന്ദം, കരിങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍, പാറശ്ശേരി അങ്കണവാടി, പനക്കുറ്റി അങ്കണവാടി, കൊട്ടപ്പല്ലം അങ്കണവാടി, പാലക്കുഴി പാരിഷ് ഹാള്‍, മാഞ്ഞാലി അങ്കണവാടി, കണ്ണാച്ചിപരുത്ത് അങ്കണവാടി, മദ്രസാ ഹാള്‍ കാരയംക്കാട്, സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ എന്നിവടങ്ങളിലെ 29 ക്യാമ്പുകളിലായി 3910 പേരുമാണുള്ളത്. 

ഒറ്റപ്പാലം താലൂക്കില്‍ കുളപ്പുള്ളി ഐ.പി.റ്റി.ആന്റ് ജി.പി.റ്റി, എല്‍.പി.സ്‌കൂള്‍ മേലൂര്‍, എന്‍.എസ്.എസ് ട്രെയിനിങ് കോളെജ് ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം എഞ്ചിനിയറിങ് കോളെജ്, കരിമ്പുഴ പൊമ്പ്ര എ.എല്‍.പി.സ്‌കൂള്‍, അറ്റാശ്ശേരി ഇളയിടത്ത് യു.പി. സ്‌കൂള്‍, കീഴൂര്‍ യു.പി. സ്‌കൂള്‍, എസ്.ബി.എസ്.ലക്കിടി പേരൂര്‍, കടമ്പഴിപുറം ജി.യു.പി സ്‌കൂള്‍, കെ.വി.എല്‍.പി.എസ് വേമ്പലാത്തുപ്പാലം എന്നീ 10 ക്യാമ്പുകളില്‍ 1071 ആളുകളുമാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.  

date