Skip to main content

ക്യാമ്പുകളിൽ 62, 148 കുടുംബങ്ങളിലെ 2,77,706 പേർ

ജില്ലയിൽ ആകെ ക്യാമ്പുകളിലായി  62, 148 കുടുംബങ്ങളിലെ 2,77,706 പേർ. അമ്പലപ്പുഴയിൽ 144 ക്യാമ്പുകളിലായി 17654 കുടുംബങ്ങളിലെ 76068 പേരാണ് ഉള്ളത്.  ചേർത്തലയിൽ 89 ക്യാമ്പുകളിൽ 12430 കുടുംബങ്ങളിലെ 43703 പേർ. മാവേലിക്കരയിൽ 90 ക്യാമ്പുകളിലായി 4764 കുടുംബങ്ങളിലെ 16713 പേർ. .കുട്ടനാട്ടിൽ ക്യാമ്പുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. ചെങ്ങന്നൂരിൽ 132 ക്യാമ്പുകളിലായി  68232 പേരാണ് ഉള്ളത്. കാർത്തികപ്പള്ളി താലൂക്കിൽ 146 ക്യാമ്പുകളിലെ 18060 കുടുംബങ്ങളിലുള്ള 72990 പേരാണ് ഉള്ളത്.

കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കി

സബ്കളക്ടർ വി.ആർ.കൃഷ്ണതേജ  കളക്ട്രേറ്റിൽ മടങ്ങിയെത്തി. ഇന്നലെ മാത്രം 20000 പേരെയാണ് സുരക്ഷിതരായി തിരിച്ചെത്തിച്ചത്.  ഇന്ന് വളർത്തുമൃഗങ്ങളെ രക്ഷിക്കാൻ ഓപ്പറേഷൻ. 3 ജങ്കാറുകൾ ഇതിനായി തയ്യാറാക്കിയതായി സബ് കളക്ടർ അറിയിച്ചു.  കുട്ടനാട്ടിൽ വളർത്തുമൃഗങ്ങളെ ചിലർ പരിപാലിക്കുന്നുണ്ട്.  കുട്ടനാട് ദ്വീപുകളിൽ നിന്ന് എല്ലാവരേയും സുരക്ഷാതീരത്തേക്ക് മാറ്റിയതിനാൽ ഇവിടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കാൻ ജില്ല കളക്ടർ ഉത്തരവിട്ടു. 

പ്രത്യേക സംഭരണ കേന്ദ്രങ്ങൾ

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസക്യാമ്പുകളിൽ ഒരിടത്തും പാകം ചെയ്ത ഭക്ഷണം എത്തിക്കരുതെന്ന് ജില്ല കളക്ടർ അഭ്യർഥിച്ചു. ധാരാളം ആളുകൾ സഹായവുമായി എത്തുന്നുണ്ടെങ്കിലും സുരക്ഷ കാരണങ്ങളാൽ അതനുവദിക്കരുതെന്നാണ് നിർദേശം. അതത് ക്യാമ്പുകളിൽ നിലവിൽ ഭക്ഷണം പാകം ചെയ്തു നൽകുന്നുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യേണ്ട അവശ്യസാധന സാമഗ്രികളുടെ സംഭരണത്തിനും വിതരണത്തിനുമായി ചെങ്ങന്നൂർ, മാവേലിക്കര,ആലപ്പുഴ, ഹരിപ്പാട്, ചേർത്തല എന്നിവടങ്ങളിൽ പ്രത്യക സംഭരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

ആനിമൽ റസ്‌ക്യൂ ടീം ഇന്ന് പുറപ്പെടും

 

വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ടിരിക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ട് വരുന്നതിനും അവശ്യചികിത്സകൾ നൽകുന്നതിനും വേണ്ടി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ആനിമൽ റസ്‌ക്യൂ ടീം ഇന്ന് (ഓഗസ്റ്റ് 20) രാവിലെ ഏഴുമണിമുതൽ കുട്ടനാട് മേഖലയിൽ പ്രവർത്തിക്കും. കർഷകർ ബന്ധപ്പെടേണ്ട നമ്പർ:9387221594(ഡോ.മുഹ്‌സിൻ കോയ), 9447062691( ഡോ.പ്രേംകുമാർ), 9946637901(ഡോ.ജോസ് മാത്യു), 9847232726(ഡോ.സംഗീത് നാരായണൻ), 9447104072( അനീഷ്, ഡയറി അസിസ്‌ററന്റ് ഡയറക്ടർ). 

 

date