Skip to main content

സ്‌കൂളുകൾക്കു ലാപ്ടോപ്, ഫർണീച്ചർ വിതരണവും ഇൻസിനറേറ്റർ സ്ഥാപിക്കലും; ഉദ്ഘാടനം  ജൂലൈ നാലിന്

കോട്ടയം: ജില്ലാപഞ്ചായത്തിന്റെ 2022-2023 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സർക്കാർ സ്‌കൂളുകൾക്കുള്ള ഫർണീച്ചർ വിതരണം, സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കു ലാപ്ടോപ്പ് വിതരണം , സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഇൻസിനറ്റേർ സ്ഥാപിക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ നാലിന് ഉച്ചക്ക് 12മണിക്ക്് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷനായിരിക്കും.
 2022-23 അധ്യയനവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയവും ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ പരീക്ഷയിൽ മികച്ച വിജയവും കരസ്ഥമാക്കിയ സർക്കാർ സ്‌കൂളുകളെ മന്ത്രി വി. ശിവൻകുട്ടി ആദരിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എസ് പുഷ്പമണി, മഞ്ജു സുജിത്, ജെസി ഷാജൻ, ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമല ജിമ്മി, ടി.എസ് ശരത്, പി.ആർ. അനുപമ, പി.കെ വൈശാഖ്, രാധാ വി. നായർ, ജോസ് പുത്തൻകാലാ, പി.എം മാത്യു, അഡ്വ. ഷോൺ ജോർജ്്, ഹേമലത പ്രേംസാഗർ, റെജി എം. ഫിലിപ്പോസ്, നിബു ജോൺ, പ്രൊഫ. റോസമ്മ സോണി, ജോസ്മോൻ മുണ്ടക്കൽ, സുധാ കുര്യൻ, ഹൈമി ബോബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്് രഞ്ജിനി രാമകൃഷ്ണൻ, ഹയർ സെക്കൻഡറി വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ കെ.ജെ. പ്രസാദ്, കോട്ടയം ഡയറ്റ് പ്രിൻസിപ്പൽ ആർ. പ്രസാദ്, കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ.ബി. ജയശങ്കർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിക്കും.

date