Skip to main content

സിവിൽ സർവീസ് പരിശീലനം

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നു. 60% മാർക്കോടെ ബിരുദം വിജയിച്ച, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. സിവിൽ സർവീസ് അക്കാഡമി മുഖേനയാണ് പരിശീലനം നൽകുന്നത്. അക്കാഡമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോമും മറ്റ് വിവരങ്ങളും മത്സ്യഭവൻ ഓഫീസിൽ നിന്ന് ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 18ന് മുൻപായി അപേക്ഷ മത്സ്യഭവൻ ഓഫീസിൽ സമർപ്പിക്കണമെന്ന് തിരുവനന്തപുരം സോണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date