Skip to main content

പരിസര ശുചീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പള്ളിപ്പുറത്ത് ബോധവത്കരണ ക്ലാസ് 

 

 

ആലപ്പുഴ: പ്രതിരോധമരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ് ഉദ്ഘാടനം നിർവഹിച്ചു. പരിസരശുചിത്വം ഉറപ്പുവരുത്തുകയെന്നാൽ പ്രകൃതിയെയും മണ്ണിനെയും സംരക്ഷിക്കുക കൂടിയാണെന്നും ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കലാണെന്നും അവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽജ സലീം അധ്യക്ഷത വഹിച്ചു. 

 

ജില്ലാ പഞ്ചായത്തംഗം സിന്ധു വിനു, ബ്ലോക്ക് പഞ്ചായത്തംഗം പി.ഡി. സബീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീദ വിനോദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ജി. മോഹൻ, ടോമി ഉലഹന്നാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. രമേശൻ, പി.ആർ. ഹരിക്കുട്ടൻ, ജ്യോതിശ്രീ, ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ അനൂപ്, ഐ.-പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ എ. അരുൺ കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ.ബി. ശ്രീകല  എന്നിവർ പങ്കെടുത്തു. 

 

പരിസരശുചീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബിൻസി തോമസും പ്രതിരോധമരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ച് പള്ളിപ്പുറം പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. എം.എസ്. അഞ്ജുവും ക്ലാസെടുത്തു വണ്ടാനം ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

                                                                   

 

                                                                     

 (പി.എൻ.എ.2821/17)

 

date