Skip to main content

ബേപ്പൂർ മണ്ഡല തല പട്ടയ അസംബ്ലി ചേർന്നു 

 

പട്ടയമിഷന്റെ ഭാഗമായുള്ള ബേപ്പൂർ മണ്ഡല തല പട്ടയ അസംബ്ലി ചേർന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശാനുസരണമാണ്  യോഗം ചേർന്നത്. ജില്ലയിലെ ആദ്യത്തെ പട്ടയ അസംബ്ലിയാണ് ബേപ്പൂർ മണ്ഡലത്തിൽ നടത്തിയത്. ചെറുവണ്ണൂർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനുഷ വി അധ്യക്ഷത വഹിച്ചു. പട്ടയം സംബന്ധിച്ച വിഷയങ്ങൾ, പട്ടയവിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ എന്നീ വിഷയങ്ങളിൽ  മണ്ഡലത്തിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തി.

വാര്‍ഡ് മെമ്പര്‍മാര്‍ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സഹകരണത്തോടെ അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷനെന്ന ദൗത്യം വിജയിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ വിഷയാവതരണം നടത്തി. ഫറോക്ക് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ കെ റീജ, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, തഹസിൽദാർ എ.എം പ്രേംലാൽ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ സ്വാഗതവും ബേപ്പൂർ ഡവലപ്മെന്റ് മിഷൻ പ്രതിനിധി രാധാ ഗോപി നന്ദിയും പറഞ്ഞു.

date