Skip to main content

പൊയില്‍ താഴെ തോട് സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം 

 

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നരിപ്പറ്റ വില്ലേജ് നീര്‍ത്തടം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന  
പൊയില്‍ താഴെ തോട് സംരക്ഷണ പ്രവൃത്തിയുടെ ഉദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വഹിച്ചു. ഒന്‍പത് ലക്ഷം രൂപയാണ് തോടിന്റെ സംരക്ഷണ ഭിത്തി കെട്ടാനായി അനുവദിച്ചത്. 

ചടങ്ങില്‍ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ലിബിയ, പാലോല്‍ കുഞ്ഞമ്മദ്, ചന്ദ്രന്‍ കല്ലനാണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു. വി.ഇ.ഒ വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ സ്വാഗതവും പ്രവൃത്തിയുടെ കമ്മിറ്റി കണ്‍വീനര്‍ എന്‍. ഹമീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

date