Skip to main content

ചേമഞ്ചേരിയിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

 

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന കുട്ടായ്മ സംഘടിപ്പിച്ചു. പൂക്കാട് എഫ് എഫ് ഹാളിൽ നടന്ന കൂട്ടായ്മ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

കില ഫാക്കൽറ്റി മനോജ് കൊയപ്ര വിഷയാവതരണം നടത്തി. ഐ സി ഡി എസ് സൂപ്പർവൈസർ കെ ആർ രമ്യ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി കെ അബ്ദുൾ ഹാരിസ് സ്വാഗതവും വാർഡ് മെമ്പർ ശിവദാസൻ നന്ദിയും പറഞ്ഞു.

date