Skip to main content

അറിയിപ്പുകൾ

 

ടെണ്ടറുകൾ ക്ഷണിച്ചു

2023-24 സാമ്പത്തിക വർഷം കോഴിക്കോട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന് കരാടിസ്ഥാനത്തിൽ വാഹനം എടുക്കുന്നതിന് മത്സരാധിഷ്ഠിത  ടെണ്ടറുകൾ ക്ഷണിക്കുന്നു. 4,20,000 രൂപയാണ് അടങ്കൽ തുക. 800 രൂപയും ജിഎസ്ടി (18 ശതമാനം) മാണ് ടെണ്ടർ ഫോറത്തിന്റെ വില. ജൂലൈ 26ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. പ്രതിമാസം 2000 കിലോമീറ്റർ വരെ ഓടുന്നതിന് പരമാവധി 35,000 രൂപയാണ് അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക് ജില്ല ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2378920               

 

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം
   
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 14 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. മാർക്കറ്റിംഗ് മാനേജർ (യോഗ്യത: എം.ബി.എ), അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, റിസപ്ഷനിസ്റ്റ്, ടെലികോളർ, ഓഫീസ് അസിസ്റ്റന്റ് (യോഗ്യത: പ്ലസ് ടു), സർവ്വീസ് അഡ്വൈസർ, ബോഡി ഷോപ്പ് അഡ്വൈസർ (യോഗ്യത : മൂന്ന് വർഷത്തെ ഓട്ടോമൊബേൽ /മെക്കാനിക്കൽ  എഞ്ചിനീയറിംഗ്), കാർ മെക്കാനിക്സ് (യോഗ്യത :ഐ.ടി.ഐ), ടിങ്കർ (യോഗ്യത : എസ്.എസ്.എൽ.സി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് :  0495  2370176    

 

ആർ ടി എ യോഗം 

കോഴിക്കോട്, വടകര എന്നിവിടങ്ങളിലെ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ആഗസ്റ്റ് പത്തിന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

date