Skip to main content

കുന്ദമംഗലം മണ്ഡലത്തില്‍ 1.64 കോടി രൂപയുടെ ഭരണാനുമതി  

 

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ റോഡ് പ്രവൃത്തികൾക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 1.64 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടി വെള്ളാരംചാല്‍ കോളനി റോഡ്, പൈങ്ങോട്ട്പുറം ഈസ്റ്റ് അങ്കണവാടി റോഡ്, ചേലൂര്‍ കൂടാല്‍കടവ് റോഡ്, പള്ളത്ത്താഴം കൂട്ടുമൂച്ചിക്കല്‍ റോഡ്, മാങ്കുനിതാഴം പാലോറക്കുന്ന് റോഡ്, ആലുങ്ങല്‍ തോട്ടുപുറത്ത് റോഡ്, പടിഞ്ഞാറെപാട്ട് തളത്തില്‍താഴം റോഡ് സൈഡ് പ്രൊട്ടക്ഷന്‍, ചെത്തുകടവ് പാലം പാര്‍ശ്വഭിത്തി പുനര്‍ നിര്‍മ്മാണം എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്.  

ചാത്തമംഗലം പഞ്ചായത്തിലെ എളാംകുന്നുമ്മല്‍ ത്രിവേണി റോഡ്, താഴെ പുത്തലത്ത്  വിഷ്ണുക്ഷേത്രം റോഡ്, കുറ്റിക്കുളം മച്ചിങ്ങല്‍ റോഡ്, ചാത്തമംഗലം പൊന്‍റേടത്ത് റോഡ്, മുണ്ടോട്ട്പൊയില്‍ കല്ലുമ്പുറം റോഡ്, മാവൂര്‍ പഞ്ചായത്തിലെ മണക്കാട് മലപ്രം റോഡ്, മൂഴാപാലം സങ്കേതം റോഡ്, പടാരുകുളങ്ങര ചിറക്കല്‍താഴം റോഡ്, ചെറൂപ്പ സി.എച്ച്.സി റോഡ് എന്നിവയുടെ പ്രവൃത്തികൾക്കും ഭരണാനുമതി ലഭിച്ചു.

പെരുവയല്‍ പഞ്ചായത്തിലെ മാക്കിനിയാട്ടുതാഴം കീഴേടത്ത്താഴം നെടുംപറമ്പ്കുന്ന് റോഡ്,  പെരിങ്ങളം മനത്താനത്ത്മീത്തല്‍ പള്ളി റോഡ്, ചെറുകുളത്തൂര്‍ എസ് വളവ് കിഴക്കുംപാടം റോഡ്, പെരുവയല്‍ മടത്തില്‍മുക്ക് ചാലിപ്പാടം റോഡ്, സുല്‍ഫിക്കര്‍ റോഡ്, പുളിയാറത്തറ കോട്ടറപ്പാടം റോഡ്, മുണ്ടക്കല്‍ നാരിയോറകുന്ന് റോഡ്, കല്ലേരി മുതലകുണ്ട് നിലം റോഡ് കോണ്‍ക്രീറ്റ്, വെണ്യേല്‍ കോളനി റോഡ് കോണ്‍ക്രീറ്റ്, ചാലില്‍പുറായില്‍ മുപ്രക്കുന്ന് റോഡ്, പെരുമണ്ണ പഞ്ചായത്തിലെ വള്ളിക്കുന്ന് പൂളേങ്കര റോഡ്, വള്ളിക്കുന്ന് പുതിയോട്ടില്‍ റോഡ്, പന്നിയൂര്‍കുളം ഇല്ലത്ത്താഴം റോഡ്, വള്ളിക്കുന്ന് പുതിയോട്ടില്‍ താഴെ തേവര്‍കണ്ടി റോഡ്, ഒളവണ്ണ പഞ്ചായത്തിലെ വലിയ തുരുത്തി റോഡ് എന്നീ പ്രവൃത്തികൾക്കും തുക അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു.

date