Skip to main content

ലോക ജനസംഖ്യാ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടന്നു 

 

ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി.സുനിൽ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ്  കമ്മറ്റി ചെയർമാൻ കെ സർജാസ് അധ്യക്ഷത വഹിച്ചു. സന്തോഷത്തിനും സമൃദ്ധിക്കും  കുടുംബാസൂത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ കൺസൾട്ടന്റ് ഗൈനോക്കോളജിസ്റ്റ് ഡോ.ഷീബ ടി ജോസഫ് ക്ലാസ് എടുത്തു.

നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലംകണ്ടി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം മുഖ്യ പ്രഭാഷണം നടത്തി. എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി സി.കെ ജനസംഖ്യാ ദിന സന്ദേശം നൽകി. ആർ സി എച്ച് ഓഫീസർ ഡോ.ടി.മോഹൻദാസ് ജനസംഖ്യാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഡി ഇ എം ഒ ഇൻചാർജ് മുഹമ്മദ് മുസ്തഫ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ.ബേബി പ്രീത സ്വാഗതവും പി എച്ച് എൻ എസ് ഇൻചാർജ് സുഷമ പി ആർ നന്ദിയും പറഞ്ഞു.

date