Skip to main content

നാദാപുരത്ത് വിധവാ പഠന റിപ്പോർട്ട് കൈമാറി

 

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടി ഐ എം ബി എഡ്  കോളേജ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ വിധവാ പഠന റിപ്പോർട്ട് എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഷെറിൻ മോൾ തോമസ് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിക്ക് കൈമാറി.

നാദാപുരം ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലായി 18 നും 50 വയസ്സിനും ഇടയിലുള്ള വിധവകളുടെ ഗൃഹസന്ദർശനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.  ടി ഐ എം കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികളാണ് വിവരശേഖരണം നടത്തിയത്.

നൈപുണ്യ പരിശീലനങ്ങൾ, കൗൺസിലിംഗ്, ഗ്രൂപ്പ് സംരംഭ പ്രവർത്തനം, മാട്രിമോണി രജിസ്റ്റർ, നാനോ സംരംഭങ്ങൾ ഉൾപ്പെടെ വിധവകൾക്കാവശ്യമായ പദ്ധതികൾക്ക് തുടർ സഹായ പദ്ധതി തയ്യാറാക്കി പ്രൊജക്റ്റ് സംസ്ഥാന പ്ലാനിങ് ബോർഡിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.കെ നാസർ, എം.സി സുബൈർ, ജനീത ഫിർദൗസ്, പഞ്ചായത്ത് മെമ്പർ പി.പി ബാലകൃഷ്ണൻ, വുമൺ ഫെസിലിറ്റേറ്റർ പ്രൻസിയ ബാനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date