Skip to main content

അറിയിപ്പുകൾ

യാനങ്ങളുടെ പരിശോധന 

തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യന്ത്രവൽകൃത ട്രോൾ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പരിശോധന നടത്തുന്നു. ജൂലൈ 13,14 തിയ്യതികളിൽ ബേപ്പൂർ ഹാർബറിലും, ജൂലൈ 14ന് വെള്ളയിൽ ഹാർബറിലും, ജൂലൈ 18,19 തിയ്യതികളിൽ പുതിയാപ്പ ഹാർബറിലും, ജൂലൈ 14,15, 16 തിയ്യതികളിൽ കൊയിലാണ്ടി ഹാർബറിലും, 15,16 തിയ്യതികളിൽ വടകര ചോമ്പാൽ ഹാർബറിലും പരിശോധന നടത്തുന്നു. എല്ലാ യാന ഉടമകളും പരിശോധനയിൽ പങ്കെടുക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

തിയ്യതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടക്കുവാനുള്ള അവസാന തിയ്യതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

ധനസഹായം നല്‍കുന്നു

കേരള സര്‍ക്കാര്‍ സംസ്ഥാന ഫിഷറീസ്‌ വകുപ്പ്‌ മുഖേന രക്ഷിതാക്കള്‍ മരണപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ മക്കൾക്ക്‌ ദത്തെടുക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. പ്ലസ്‌ വണ്‍ മുതലാണ്‌ ആനുകൂല്യം നല്‍കി വരുന്നത്‌. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും കോഴിക്കാട്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക് : 0495 2383780

date