Skip to main content

ചൈൽഡ് ഹെൽപ് ലൈനിൽ ഒഴിവ്

കോട്ടയം: വനിതാ ശിശു വികസന വകുപ്പ്- മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി കോട്ടയം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് കീഴിൽ 'ചൈൽഡ് ഹെൽപ് ലൈൻ 1098' ൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.  കോട്ടയം ജില്ലാതല കൺട്രോൾ റൂമിലേക്കാണ് നിയമനം. പ്രോജക്ട് കോ- ഓർഡിനേറ്റർ, കൗൺസിലർ, ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.    

സോഷ്യൽ വർക്ക്/സോഷ്യോളജി/ ചൈൽഡ് ഡലവപ്മെന്റ്/ ഹ്യൂമൻ റൈറ്റ്സ് പബ്ലിക് അഡ്മിനിസ്ട്രേഷൻ/ സൈക്കോളജി/ സൈക്ക്യാട്രി/ നിയമം/ പബ്ലിക് ഹെൽത്ത്/ കമ്മ്യൂണിറ്റി റിസോഴ്സ് മാനേജ്മെന്റ് എന്നിവയിലെ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ മേൽവിഷയങ്ങളിൽ ബിരുദവും വനിതാശിശുവികസന/സാമൂഹ്യക്ഷേമ മേഖലയിലെ രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമാണ് പ്രോജക്ട് കോ- ഓർഡിനേറ്റർ തസ്തികയുടെ യോഗ്യത.  

സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി/ പബ്ലിക് ഹെൽത്ത് എന്നീ  വിഷയങ്ങളിൽ ബിരുദമോ കൗൺസലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമയും വനിതാശിശുവികസന/സാമൂഹ്യക്ഷേമ മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് കൗൺസിലർ തതസ്തികയ്ക്കുള്ള യോഗ്യത.  
 
ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ തസ്തികയ്ക്ക് സോഷ്യൽ വർക്ക്/ കമ്പ്യൂട്ടർ സയൻസസ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്മ്യൂണിറ്റി സോഷ്യോളജി/ സോഷ്യൽ സയൻസസ് എന്നിവിടങ്ങളിൽ ബിരുദമാണ് യോഗ്യത.

കേസ് വർക്കർ തസ്തികയിൽ 12-ാം ക്ലാസ് പാസായാവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോമിലുള്ള  അപേക്ഷ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തി പകർപ്പുകൾ സഹിതം ജൂലൈ 18ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2580548, വെബ്‌സൈറ്റ്: http://wcd.kerala.gov.in
 

date