Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 11-07-2023

മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ 12 മുതല്‍ 15 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12,15 തീയതികളില്‍ വടക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

സുഭിഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതി അപേക്ഷ ക്ഷണിച്ചു  

ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ  കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ മത്സ്യകൃഷി (തിലാപ്പിയ, ആസാം വാള, വരാല്‍, അനബാസ്), ശുദ്ധജല കാര്‍പ്പ് മത്സ്യകൃഷി, പടുതാകുളങ്ങളിലെ മത്സ്യകൃഷി (വരാല്‍, ആസാം വാള, അനബാസ്), റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, അനബാസ്), ബയോഫ്ളോക്ക് മത്സ്യകൃഷി (തിലാപ്പിയ, വന്നാമി), കൂടുകളിലെ തിലാപ്പിയ, കരിമീന്‍, മറൈന്‍ ഫിഷ് മത്സ്യകൃഷി, കല്ലുമ്മക്കായ കൃഷി, ഓരുജല കുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി എന്നിവയാണ് പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിതമാതൃകയിലുളള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 22ന് വൈകിട്ട് നാല് മണിക്കകം ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിക്കണം. 0497 2732340.

തത്സമയ പ്രവേശനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ എ ഐ സി ടി അംഗീകാരമുള്ള ത്രിവത്സര ഹാന്റ്ലൂം  ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 19ന് രാവിലെ 10 മണിക്ക് തോട്ടടയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ തത്സമയ പ്രവേശനം നടത്തും. അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. എസ് എസ് എല്‍ സി/തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി - കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രായം 2023 ജൂലൈ ഒന്നിന് 15 നും 23നും ഇടയില്‍. ഫോണ്‍: 0497 2835390, 0497 2965390. വെബ്സൈറ്റ്: www.iihtkannur.ac.in.

സീറ്റ് ഒഴിവ്

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം വിത്ത് കോ ഓപ്പറേഷന്‍ എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. എസ് സി/ എസ് ടി/ഒ ഇ സി/ഒ ബി എച്ച് വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005048, 9447964008.

മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസബിലറ്റീസ് പ്രോഗ്രാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സായ മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ്, ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സ് എന്നിവക്ക്  ഓണ്‍ലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9446300661, 9544171480, 0497 2858992.

ക്വട്ടേഷന്‍

ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി 65 അടിയില്‍ കുറയാത്ത നീളമുള്ളതും സ്റ്റീല്‍ബോഡി നിര്‍മ്മിതവും മതിയായ രേഖകള്‍ ഉള്ളതുമായ രണ്ട് ബോട്ടുകള്‍ക്ക് ബോട്ടുടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 20 ന് വൈകിട്ട് മൂന്ന് മണി വരെ മാപ്പിളബേ ഫിഷറീസ് സ്റ്റേഷനില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2732487, 9496007039.

ഹിന്ദി അധ്യാപക ട്രെയിനിങ്ങിന് അപേക്ഷിക്കാം

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് മെറിറ്റ്, മനേജ്‌മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ബി എ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടൂ രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവര്‍ പ്രചാരസഭകളുടെ ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. അവസാന തീയതി ജൂലൈ 20 ന് വൈകിട്ട് അഞ്ച് മണി. അപേക്ഷാ ഫോറത്തിന് www.educationkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0473 4296496, 8547126028.

പഠനകിറ്റ് വിതരണം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് പഠന കിറ്റ് വിതരണം ചെയ്തു. ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പഠനകിറ്റ് വിതരണം ചെയ്തത്. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ എം ഇബ്രാഹിംകുട്ടി അധ്യക്ഷനായി. പരിപാടിയില്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് പി കെ പവിത്രന്‍, സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി വി പുരുഷോത്തമന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് ജോസ് ജോര്‍ജ് പ്ലാത്തോട്ടം, എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി താവം ബാലകൃഷ്ണന്‍, ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ സുരേഷ്‌കുമാര്‍, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം മനോഹരന്‍, അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ രേഖ എന്നിവര്‍ സംസാരിച്ചു.

ആക്ഷേപം ബോധിപ്പിക്കാം

പയ്യന്നൂര്‍ താലൂക്ക് വെള്ളൂര്‍ വില്ലേജ് കാറമേല്‍ ദേശത്ത് സ.നമ്പര്‍ 62/15ല്‍ പെട്ട 12.96 (32 സെന്റ്) ഭൂമി അവകാശമുള്ള ഉടമസ്ഥന്‍ ഉപേക്ഷിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യത്തില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ബോധിപ്പിക്കാനുണ്ടെങ്കില്‍ ആറ് മാസത്തിനകം ജില്ലാ കലക്ടര്‍ മുമ്പാകെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം ആക്ഷേപം ബോധിപ്പിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  അല്ലാത്തപക്ഷം 1964ലെ കേരള അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കളെ സംബന്ധിച്ച നിയമത്തിലെ 11 എഫ് വകുപ്പ് പ്രകാരം വസ്തു ജില്ലാ കലക്ടര്‍ കൈവശപ്പെടുത്തുമെന്നും അറിയിച്ചു.

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം  ജൂലൈ 19ന്

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം  ജൂലൈ 19ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ ചേരുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, ഡിടിപി, ഓഫീസ് ഓട്ടോമേഷന്‍, എം എസ് ഓഫീസ്, അക്കൗണ്ടിങ്ങ് എന്നീ കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി  യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ മേലെ ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശമുള്ള സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9947763222.

 

കെല്‍ട്രോണില്‍ അക്കൗണ്ടിങ് കോഴ്സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ തുടങ്ങുന്ന കമ്പ്യൂട്ടറൈസ്ഡ്  ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 2954252.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി വനിതകള്‍ക്കായി നടത്തുന്ന സൗജന്യ അസിസ്റ്റന്റ് ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2835183.
കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ മാക്സ്, രവിറ്റ്, സ്‌കെച്ച്അപ്പ്, ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സിലേക്ക് എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447311257.

ഗസ്റ്റ് ലക്ചറര്‍ നിയമനം

കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയനവര്‍ഷം കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിഷയത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ 14ന് രാവിലെ 10 മണിക്ക് നടത്തുന്ന എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടു കൂടിയ ബി ടെക്/ബി ഇ ബിരുദം. ഫോണ്‍. 0497 2835106.

 

ഡമോണ്‍സ്ട്രറ്റര്‍ നിയമനം

കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഒഴിവുള്ള ഡമോണ്‍സ്ട്രറ്റര്‍  തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ്/ തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍  ബയോഡാറ്റാ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവ്യത്തിപരിചയം, അധിക യോഗ്യത എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 14ന് രാവിലെ 10.30 ന്് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ  ഹാജരാകണം.

 

ഗവ.ഐ ടി ഐ പ്രവേശനം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ 15നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം.  അപേക്ഷകര്‍ ജൂലൈ 18നകം അടുത്തുള്ള സര്‍ക്കാര്‍ ഐ ടി ഐകളില്‍ അപേക്ഷ വെരിക്കേഷന്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ https://det.kerala.gov.in, https://itiadmissions.kerala.gov.in ല്‍ ലഭിക്കും.

 

സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്ക് സെക്ടര്‍),(പ്രൈവറ്റ് സെക്ടര്‍) (ഓഫീസ് മേധാവി മുഖേന നോമിനേഷന്‍ സമര്‍പ്പിക്കണം), സ്വകാര്യ മേഖലയില്‍ എറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവൃത്തിക്കുന്ന മികച്ച എന്‍ജിഒ സ്ഥാപനങ്ങള്‍, മികച്ച മാതൃക വ്യക്തി (ഭിന്നശേഷിയുള്ള വ്യക്തി), മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, മികച്ച കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍(ഭിന്നശേഷി വിഭാഗം), ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാപഞ്ചായത്ത,് ജില്ലാ ഭരണകൂടം,   കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് (തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ/മേഖല/സംസ്ഥാനതല കണ്‍ട്രോളിംഗ് ഓഫീസര്‍ മുഖേന നോമിനേഷന്‍ ലഭ്യമാക്കണം), എന്‍ ജി ഒ കള്‍ നടത്തുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി ക്ഷേമ സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം(സര്‍ക്കാര്‍/സ്വകാര്യ), സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്(ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന നോമിനേഷന്‍ ലഭ്യമാക്കണം), ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍(സ്‌ക്കൂള്‍/ഓഫീസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന നോമിനേഷന്‍ ലഭ്യമാക്കണം), ഭിന്നശേഷിക്കാരുടെ ജിവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍, ഗവേഷണങ്ങള്‍, സംരംഭങ്ങള്‍ എന്നിവക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ  ജൂലൈ 31നകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കണ്ട. വിശദവിവരങ്ങള്‍  സാമൂഹ്യനീതിവകുപ്പിന്റെ  വെബ്‌സൈറ്റായ www.sjd.kerala.gov.in ലഭിക്കും. ഫോണ്‍. 04972997811, 8281999015.

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുവാമ്പ, ബി എസ് എന്‍ എല്‍, കാര്യപ്പള്ളി, ചോരല്‍ പള്ളി, മൂലവയല്‍, പെടേന, ഓടമുട്ട്, അരീച്ചാല്‍, മൈലഞ്ചേരി, മേനോന്‍കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 12 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂരല്‍ടൗണ്‍, വസന്ത, ചകിരി, കണ്ണങ്കെ,എസ്ബിസി ചൂരല്‍, ചൂരല്‍ മിനി, പ്രൊവിറ്റ് ഫുഡ്, എച്ച് ടി ന്യൂ സ്റ്റോണ്‍, വട്ടാണപൊയില്‍,എച്ച് ടി ഗംഗോത്രി, വോഡഫോണ്‍ തവിടിശ്ശേരി, തവിടിശ്ശേരി നോര്‍ത്ത്, സെന്റര്‍, സൗത്ത്, കാളക്കാട്ടില്ലം, പുറക്കുന്ന്, മാപ്പാടിച്ചാല്‍ എന്നീ  ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജൂലൈ 12ന്  ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി  മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അയ്യപ്പന്‍പൊയില്‍, പാറക്കാടി, കൊയ്യം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ജൂലൈ 12ന് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂര്‍  ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊശവന്‍വയല്‍, ചന്ദനക്കാംപാറ  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 12 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ  താരചീത്ത ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 12 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date